കോട്ടയം : ടി.​ടി.​സി​ ​വി​ദ്യാ​ർ​ത്ഥി​നി​ ​കോ​ത​മം​ഗ​ലം​ ​ക​റു​ക​ടം​ ​ക​ടി​ഞ്ഞു​വേ​ലി​ ​വീ​ട്ടി​ൽ​ ​​​ ​സോ​ന​ ​(23​)​ ​ജീവനൊടുക്കിയ സംഭവം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് സിറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മിഷൻ സെക്രട്ടറി ഫാ. ജയിംസ് കൊക്കോവയൽ ആവശ്യപ്പെട്ടു. മതപരിവർത്തന ആരോപണം ഉയർന്നിട്ടും പൊലീസ് ആ വകുപ്പ് ചുമത്താൻ തയ്യാറായിട്ടില്ല. വിഷയത്തെ വളരെ ഗൗരവത്തോടെയാണ് സഭ കാണുന്നത്. കേന്ദ്ര അന്വേഷണം വേണമെന്ന് കത്തോലിക്കാ കോൺഗ്രസും ആവശ്യപ്പെട്ടു. യുവതിയുടെ കത്തിലെ വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. പ്രണയം നടിച്ച് മതം മാറ്റാൻ ശ്രമിക്കുന്ന സംഘടിത ലോബി കേരളത്തിലുണ്ടെന്ന വാദത്തിന് ശക്തി പകരുന്നതാണ് കത്ത്. വിവാഹ വാഗ്ദാനം നൽകിയും പ്രേരിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തൽ ഇതിന്റെ പുറകിൽ സംഘടിതമായ സംവിധാനങ്ങളുണ്ടെന്ന സൂചനയാണ് നൽകുന്നത്. ഇത് തീവ്രവാദത്തിന്റെ മറ്റൊരു മുഖമാണെന്നും കത്തോലിക്ക കോൺഗ്രസ് കുറ്റപ്പെടുത്തി.