beauty

കോട്ടയം : വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ബ്യൂട്ടീഷൻ പരിശീലന പരിപാടി 'ബ്യൂട്ടി ക്വീൻ' പദ്ധതിയുടെ ഗുണഭോക്താക്കളുടെ യോഗം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം രഞ്ജിനി ബേബി അദ്ധ്യക്ഷത വഹിച്ചു.
10 ലക്ഷം രൂപ ചെലവഴിച്ച് പട്ടികജാതി, ജനറൽ വിഭാഗങ്ങളിലുള്ള 30 വനിതകൾക്കാണ് സൗജന്യ പരിശീലനവും ബ്യൂട്ടീഷൻ കിറ്റും സർട്ടിഫിക്കറ്റും നൽകുന്നത്. ഓണാവധിയ്ക്ക് ശേഷം പരിശീലനം ആരംഭിക്കും. സംരംഭം ആരംഭിക്കാനാഗ്രഹിക്കുന്നവർക്ക് വ്യവസായവകുപ്പ് സഹായം നൽകും.