രാമപുരം: മാർ ആഗസ്തീനോസ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ പ്രവർത്തനം തുടങ്ങി. കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാൻ ബേബി ഉഴുത്തുവാൽ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് മാനേജർ ഫാ.ബെർക്കുമൻസ് കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ എം.എ എച്ച്.ആർ.എം ഒന്നും രണ്ടും റാങ്ക് കരസ്ഥമാക്കിയ അനൗഷ്‌ക ഷൈൻ, അഞ്ജലി എസ്.മോഹൻ എന്നിവരെ ആദരിച്ചു. പ്രിൻസിപ്പൽ ഡോ.റെജി വർഗീസ് മേക്കാടൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിൻ പൊരുക്കോട്ട് , വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് അലഞ്ചേരിയിൽ, സിജി ജേക്കബ്, ഡിപ്പാർട്ട്‌മെന്റ് മേധാവി ലിൻസി ആന്റണി, സ്റ്റാഫ് കോ-ഓർഡി നേറ്റർമാരായ കെ.എം രമ്യ, ഫാ.ഡോ.ബോബി ജോൺ, മാനേജ്‌മെന്റ് അസോസിയേഷൻ സെക്രട്ടറി മാഹിൻ ഷറഫുദ്ദീൻ, വൈസ് പ്രസിഡന്റ് എമിൽ ജോർജ് എന്നിവർ പങ്കെടുത്തു.