കോട്ടയം : കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഓണംമേളയുടെ ഭാഗമായുള്ള സമ്മാനക്കൂപ്പണിന്റെ ആദ്യ ജില്ലാതല നറുക്കെടുപ്പ് മുനിസിപ്പൽ കൗൺസിലർ സിൻസി പാറേൽ നിർവഹിച്ചു. പ്രോജക്ട് ഓഫീസർ ജസ്സി ജോൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ബി. ശശികുമാർ പങ്കെടുത്തു. ഈ ആഴ്ചയിലെ നറുക്കെടുപ്പിൽ എം.സി. ജയശ്രീ ഒന്നാം സമ്മാനമായ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറിന് അർഹയായി. സെപ്തംബർ നാലുവരെയാണ് മേള. 30ശതമാനം വരെ റിബേറ്റുണ്ട്.