പാലാ: കർക്കടകത്തിൽ നടന്നുവന്ന രാമായണ പാരായണ സമാപനം 15, 16 തീയതികളിലായി ക്ഷേത്രങ്ങളിൽ നടക്കും. അഖണ്ഡ രാമായണ പാരായണം, വിശേഷാൽ പൂജകൾ, അന്നദാനം എന്നിവയുമുണ്ടാകും.

ഏഴച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ രാമായണ പാരായണ സമാപനം നാളെ രാവിലെ 6.30 മുതൽ ആരംഭിക്കും. വൈകിട്ട് 6.30 നാണ് സമാപനം. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.

കടപ്പാട്ടൂർ ദേവസ്വം ഓഡിറ്റോറിയത്തിൽ 15ന് 2.30 ന് രാമഭക്തസംഗമം നടക്കും. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് പരിപാടി. പ്രൊഫ. ബി.വിജയകുമാർ സന്ദേശം നൽകും. കെ.എസ്. ഓമനക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തും. കെ.കെ.ഗോപകുമാർ സമ്മാനദാനം നിർവ്വഹിക്കും.

പാലാ ളാലം മഹദേവക്ഷേത്രം, കുമ്മണ്ണൂർ നടയ്ക്കാംകുന്ന് ഭഗവതിക്ഷേത്രം, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഐങ്കൊമ്പ് ദേവീ ക്ഷേത്രം, ഏഴച്ചേരി ഒഴയ്ക്കാട്ടുകാവ് ഭഗവതിക്ഷേത്രം, മുരിക്കുംപുഴ ദേവീക്ഷേത്രം, വെള്ളിലാപ്പള്ളി കാർത്യായനി ഭഗവതി ക്ഷേത്രം, രാമപുരം നാലമ്പലങ്ങൾ, കുറിഞ്ഞി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും രാമായണ മാസാചരണ സമാപനം വിശേഷാൽ പൂജകളോടെ നടത്തും.