ഏഴാച്ചേരി: എസ്.എൻ.ഡി.പി യോഗം 158ാം നമ്പർ ഏഴാച്ചേരി ശാഖയുടെ നേതൃത്വത്തിൽ വിപുലമായ ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷം നടത്തുമെന്ന് ശാഖാ നേതാക്കളായ പി.ആർ.പ്രകാശ്, റ്റി.എസ്.രാമകൃഷ്ണൻ, കെ.ആർ.ദിവാകരൻ എന്നിവർ അറിയിച്ചു. ആഗസ്റ്റ് 31ന് വിവിധ മത്സരങ്ങൾ നടത്തും. സെപ്തംബർ 7ന് ജയന്തിയാഘോഷത്തിൽ രാവിലെ 6.30ന് ഗുരുപൂജ, 9ന് സർവൈശ്വര്യപൂജ, 11ന് സാംസ്‌കാരിക സമ്മേളനം എന്നിവ നടക്കും. സാംസ്‌കാരിക സമ്മേളനത്തിൽ ഇതരമതസമുദായ നേതാക്കൾ പങ്കെടുക്കും. മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. യൂണിയൻ കമ്മറ്റിയംഗം അനീഷ് പുല്ലുവേലിൽ മുഖ്യപ്രഭാഷണം നടത്തും. ഫാ.ജോസഫ് ആലഞ്ചേരി, റ്റി.എൻ. സുകുമാരൻ നായർ, വി.കെ.ചെല്ലകുമാർ, വി.ജി.ചന്ദ്രൻ, മനോഹർ വി.കെ, മോഹനൻ ചെട്ടിയാർ, സുധ തങ്കപ്പൻ, ശോഭന സോമൻ, സനൂഷ സന്തോഷ്, യദു കൃഷ്ണൻ, സാബു ജി, റ്റി.എസ്.രാമകൃഷ്ണൻ, കെ.ആർ.ദിവാകരൻ എന്നിവർ പ്രസംഗിക്കും.പ്രസാദമൂട്ടും പായസവിതരണവും നടക്കും.