കോട്ടയം: മാനസിക രോഗികളെ സംരക്ഷിക്കുന്നതിനോടൊപ്പം കോട്ടയത്തെ മെഡിക്കൽ കോളേജ് ആശുപത്രി ഉൾപ്പെടെ അഞ്ച് ആശുപത്രികളിലായി രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 5000ത്തിലധികം ആളുകൾക്ക് സൗജന്യ ഭക്ഷണം, ചികിത്സാ സഹായം മുതലായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന നവജീവൻ ട്രസ്റ്റിന്റെ 34-ാമത് വാർഷികം 15 ന് നടക്കും. നവജീവനിൽ ഉച്ചകഴിഞ്ഞ് 1.30 ന് വിശുദ്ധ കുർബാന, മൂന്നിന് പൊതുസമ്മേളനം, തുടർന്ന് കലാപരിപാടികൾ.