കോട്ടയം : നഗരമദ്ധ്യത്തിൽ വിദ്യാർത്ഥികളുടെ പെപ്പർ സ്‌പ്രേ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്. കാരാപ്പുഴ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെയും, ബേക്കർ സ്‌കൂളിലെയും വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലരയോടെ ബേക്കർ ജംഗ്ഷനിലായിരുന്നു സംഭവം. ബസ് കാത്തുനിന്നവർക്കും അസ്വസ്ഥത അനുഭവപ്പെട്ടു. വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി. പരിക്കേറ്റവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ 2 പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.