വൈക്കം:നഗരസഭയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ചെചെയർപേഴ്സൺ പ്രീത രാജേഷ്. കഴിഞ്ഞദിവസം വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പത്രസമ്മേളനത്തിൽ നടത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചെയർപേഴ്സൺ പ്രീതാ രാജേഷും വൈസ് ചെയർമാൻ പി. റ്റി സുഭാഷും പത്രസമ്മേളനത്തിൽ അറിയിച്ചു. ബീച്ചിലെ പുല്ലുവെട്ട്, മിനി എംസിഎഫ് , കട്ടിൽ വിതരണം, ശൗചാലയങ്ങളുടെ നിർമ്മാണം തുടങ്ങിയ പ്രവൃത്തികളിലൂടെ കോടികളുടെ അഴിമതി നടത്തി എന്നാണ് സിന്ധു സജീവൻ പത്രസമ്മേളനത്തിൽ ഉന്നയിച്ചത്. എന്നാൽ നാല് പ്രോജക്ടുകൾക്കും കൂടി ആകെ നഗരസഭ ഇതുവരെ ചെലവാക്കിയത് 25 ലക്ഷത്തോളം രൂപ മാത്രമാണ്.

നഗരസഭയെ മനപൂർവ്വം മോശമാക്കുന്നതിനുവേണ്ടിയാണ് എൽ.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും ഇരുവരും ചുണ്ടിക്കാട്ടി.