പൂഞ്ഞാർ: പൂഞ്ഞാർ എസ്.എം.വി ഹയർ സെക്കൻഡറി സ്‌കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
സമ്പൂർണ്ണ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പ്രവർത്തനങ്ങളാണ് സ്‌കൂളിൽ നടപ്പാക്കി വരുന്നത്. സ്‌കൂൾ പ്രിൻസിപ്പൽ ജയശ്രീ ആർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഈരാറ്റുപേട്ട ജനമൈത്രി പൊലീസ് സബ് ഇൻസ്‌പെക്ടർ ബിനോയ് തോമസ് ക്ലാസ് നയിച്ചു. പി.ടി.എ എക്‌സിക്യുട്ടീവ് മെമ്പർ മിനി ജോസ്, അദ്ധ്യാപകരായ ജ്യോതി ടി.ജെ, അശ്വതി ബി എന്നിവർ സംസാരിച്ചു. പ്ലസ് വൺ ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികളും ക്ലാസിൽ പങ്കെടുത്തു.