കോട്ടയം: ഐ.എൻ.ടി.യു.സിയുടെ കൊടിമരത്തിൽ ദേശീയ പതാക ഉയർത്തിയെന്ന് ആരോപിച്ച് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വി.പി.മുകേഷ് പരാതി നൽകി. കോട്ടയം-ചിങ്ങവനം റൂട്ടിൽ പാക്കിൽ കവലയിലെ ഐ.എൻ.ടി.സിയുടെ കൊടിമരത്തിലാണ് ദേശീയ പതാക ഉയർത്തിയത്. പരാതിയോടൊപ്പം നിയമലംഘനത്തിന്റെ ഫോട്ടോയും വീഡിയോയും പൊലീസിന് കൈമാറിയതായും അദ്ദേഹം അറിയിച്ചു