പാലാ: ജാതി സെൻസസ് നടപ്പായാൽ ഹിന്ദു സമൂഹം വിഭജിക്കപ്പെടുമെന്ന് എൻ.എസ്.എസ് കോളേജ് സെൻട്രൽ കമ്മറ്റി സെക്രട്ടറി പ്രൊഫ. ഡോ. എസ്. സുജാത പറഞ്ഞു. ജാതി ഒരു പരിമിതിയല്ല, മറിച്ച് സാമൂഹ്യ പ്രതിബദ്ധതയാണെന്ന് ചൂണ്ടിക്കാണിച്ച മഹാനായിരുന്നു മന്നത്ത് പത്മനാഭൻ. കേരളം കണ്ട ഏറ്റവും വലിയ മാനവവാദിയും ഗാന്ധിയൻ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച മഹാത്മാവുമാണ് സമുദായാചാര്യനെന്നും അവർ ചൂണ്ടിക്കാട്ടി.

മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ സംഘടിപ്പിച്ച പ്രതിഭാസംഗമം 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. എസ്. സുജാത. യൂണിയൻ ചെയർമാൻ മനോജ് ബി.നായർ അദ്ധ്യക്ഷത വഹിച്ചു.

പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ പുരസ്‌കാരങ്ങൾ നൽകി അനുമോദിച്ചു.

യുവസാഹിത്യകാരി അനഘ ജെ.കോലത്ത്, ഓപ്പേറഷൻ സിന്ദൂറിൽ പങ്കാളിയായ അശ്വിൻ പി.നായർ എന്നിവരെ യോഗത്തിൽ അനുമോദിച്ചു.

യൂണിയൻ കമ്മറ്റി അംഗങ്ങളായ എൻ.ഗോപകുമാർ, ഉണ്ണികൃഷ്ണൻ നായർ കുളപ്പുറത്ത്, കെ.ഒ.വിജയകുമാർ, എൻ. ഗിരീഷ് കുമാർ, പി. രാധാകൃഷ്ണൻ, കെ.എൻ ഗോപിനാഥൻ നായർ, അനിൽകുമാർ, സുരേഷ് പി.ജി, സോമനാഥൻ അക്ഷയ, കെ.എൻ ശ്രീകുമാർ, ജി.ജയകുമാർ, എം.പി വിശ്വനാഥൻ നായർ, കെ അജിത് കുമാർ, വനിതാ യൂണിയൻ പ്രസിഡന്റ് സിന്ധു ബി.നായർ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി എം.എസ്.രതീഷ് കുമാർ സ്വാഗതം പറഞ്ഞു.