പാലാ: എസ്.എൻ.ഡി.പി യോഗം തലനാട് 853ാം നമ്പർ ശാഖയുടെ വിശേഷാൽ പൊതുയോഗം നാളെ 2ന് ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. പ്രസിഡന്റ് സോളി ഷാജി അദ്ധ്യക്ഷത വഹിക്കും. അഷ്ടബന്ധ നവീകരണകലശം, ചതയദിനാഘോഷം, മഹാസമാധി എന്നിവയെക്കുറിച്ചുളള ആലോചനകൾ 2025-26 വർഷത്തേക്കുള്ള ബഡ്ജറ്റവതരണം എന്നിവ പൊതുയോഗത്തിൽ നടക്കും.