രാമപുരം: ഗ്രാമം തണലൊരുക്കട്ടെ, ബാല്യം സഫലമാകട്ടെ' എന്ന സന്ദേശവുമായി നടക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി പൊൻകുന്നം ഗോകുല ജില്ലയുടെ ആഭിമുഖ്യത്തിൽ സ്വാഗതസംഘം രൂപീകരിച്ചു. രാമപുരം പള്ളിയാമ്പുറം ക്ഷേത്ര ഓഡിറ്റോറിയത്തിൽ ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗത്തിൽ ബാലഗോകുലം പൊൻകുന്നം ഗോകുല ജില്ലാ അധ്യക്ഷൻ കെ.എസ് ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന സമിതി അംഗം ബി അജിത്ത് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘം പൊൻകുന്നം ജില്ലാ സംഘചാലക് കെ.എൻ രാമൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. റിട്ട.ഡി.ഇ.ഒ എം.എസ് ലളിതാംബിക അദ്ധ്യക്ഷയായ 101 അംഗ സ്വാഗതസംഘത്തെ യോഗത്തിൽ തെരഞ്ഞെടുത്തു.