milk

ഏറ്റുമാനൂർ: ഏറ്റുമാനൂർ ബ്ലോക്ക് ക്ഷീരസംഗമം ഇന്ന് രാവിലെ 10 ന് അതിരമ്പുഴ ലിസ്യൂ പള്ളി ഹാളിൽ നടക്കും. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ അദ്ധ്യക്ഷത വഹിക്കും. കന്നുകാലി പ്രദർശനം, സെമിനാറുകൾ, ഗവ്യജാലകം, ക്ഷീരകർഷകരെ ആദരിക്കൽ , ഡയറി പ്രദർശനമേള, പൊതു സമ്മേനം തുടങ്ങിയ വിവിധ പരിപാടികൾ ക്ഷീരസംഗമത്തോടനുബന്ധിച്ച് നടക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർ, ക്ഷീര കർഷകർ തുടങ്ങിയവർ പങ്കെടുക്കും.