കൊടുങ്ങൂർ :ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ എന്ന
മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ വാഴൂർ ബ്ലോക്ക് കമ്മിറ്റി സമരസംഗമം നടത്തി.കൊടുങ്ങൂർ ബി.എസ്.എൻ.എൽ ഓഫീസിന് സമീപത്ത് നിന്ന് പ്രകടനം ആരംഭിച്ചു. കൊടുങ്ങൂർ കവലയിൽ നടന്ന പൊതുസമ്മേളനം സി.പി. എം ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ.റെജി സഖറിയ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എസ്. ദീപു അദ്ധ്യക്ഷനായി.ബ്ലോക്ക് സെക്രട്ടറി ബി.ഗൗതം സ്വാഗതം പറഞ്ഞു.എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് വൈഷ്ണവി ഷാജി, ഷാമില ഷാജി, ശ്രീകാന്ത് പി. തങ്കച്ചൻ, ജെസ്റ്റിൻ റെജി എന്നിവർ സംസാരിച്ചു.