രാമപുരം : മാർ ആഗസ്തിനോസ് കോളജിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മെഗാ ക്വിസ് മത്സരം നടത്തി. അരുവിത്തുറ കോളേജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ. ജോബിൻ പുളിക്കൽ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. ഫാ.ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, ഐ.ക്യൂ.എ.സി കോ-ഓർഡിനേറ്റർ കിഷോർ, ബിനു ജോർജ്, സിജു മാത്യു, ജിതിൻ റോബിൻ തുടങ്ങിയവർ പ്രസംഗിച്ചു.