പാമ്പാടി : എസ്.എൻ.ഡി.പി യോഗം 265ാം നമ്പർ പാമ്പാടി ശാഖയിൽ വാർഷിക പൊതുയോഗം ഇന്ന് രാവിലെ 9 ന് പാതേപ്പറമ്പിൽ പി.ഡി പ്രകാശിന്റെ ഭവനത്തിൽ നടക്കും. ശാഖാ പ്രസിഡന്റ് കെ.എൻ ഷാജിമോൻ ഉദ്ഘാടനം ചെയ്യും. ശാഖാ സെക്രട്ടറി കെ.എൻ രാജൻ അദ്ധ്യക്ഷത വഹിക്കും. ശിവദർശന ദേവസ്വം പ്രസിഡന്റ് സി.കെ തങ്കപ്പൻ ശാന്തി വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യും. ശിവദർശന ദേവസ്വം സെക്രട്ടറി ഓമന തുളസീദാസ് കലാകായിക മത്സര വിജയികൾക്ക് സമ്മാനദാനം നിർവഹിക്കും. പി.എൻ ദേവരാജൻ, ദിലീപ് പാറയ്ക്കൽ, കെ.എൻ സുരേഷ്, ശോഭന സുധാകരൻ, അതുൽ പ്രസാദ് എന്നിവർ പങ്കെടുക്കും. ആവണി ഗുരുസ്മരണ നടത്തും. കുടുംബയോഗം കൺവീനർ എം.കെ രവിക്കുട്ടൻ സ്വാഗതവും, ജോയിന്റ് കൺവീനർ സ്മിത ഉല്ലാസ് നന്ദിയും പറയും.