cmp

കറുകച്ചാൽ: സെന്റ് തോമസ് മാർത്തോമ്മാ പള്ളിയുടെ ആഭിമുഖ്യത്തിൽ കുമ്പനാട് ഫെലോഷിപ്പ് മിഷൻ ഹോസ്പിറ്റലിന്റെയും കറുകച്ചാൽ ചൈതന്യ കണ്ണാശുപത്രിയുടെയും സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു. വികാരി ഫാ. ബിബിൻസ് മാത്യൂസ് ഓമനാലിൽ അദ്ധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാർഡ് ഡയറക്ടർ ഫാ.ഷിബു സാമുവൽ, പഞ്ചായത്തംഗം കിരൺകുമാർ, സെക്രട്ടറി റോബിൻ ഏബ്രഹാം ജോസഫ്, കൺവീനർ ഡോ.അന്നാ മാത്യു, ഡോ.എം.മാത്യു ഊന്നുകല്ലിൽ, മാത്യു തോമസ്, സി.ടി സാബു എന്നിവർ പങ്കെടുത്തു.