പള്ളം: എസ്.എൻ.ഡി.പി യോഗം പള്ളം 28 എ ശാഖയിലെ ഗുരുകൃപ കുടുംബയൂണിറ്റ് യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കൺവീനർ സാബു കുന്നേലിന്റെ വസതിയിൽ നടക്കും. ശാഖാ സെക്രട്ടറി പി.എം വിശ്വനാഥൻ പങ്കെടുക്കും. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും.
സി.കേശവൻ കുടുംബയൂണിറ്റ് യോഗം ഇന്ന് രാവിലെ 10.30ന് ഷീബാലയം ഷിബുവിന്റെ വസതിയിൽ നടക്കും. ശാഖാ പ്രസിഡന്റ് രാഘവൻ മണലേൽ അദ്ധ്യക്ഷത വഹിക്കും. ശാഖാ കമ്മിറ്റി അംഗം വിപിൻ കുമാർ പങ്കെടുക്കും.
ശ്രീനാരായണ തീർത്ഥർ കുടുംബയൂണിറ്റ് യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കൺവീനർ കെ.പി ശിവദാസിന്റെ വസതിയിൽ നടക്കും. ടി.കെ റെജിമോൻ പങ്കെടുക്കും.
വയൽവാരം കുടുംബയൂണിറ്റ് യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തുണ്ടിയിൽ ടി.കെ സുകുമാരന്റെ വസതിയിൽ നടക്കും. കൺവീനർ ഏ.ബി വിലാസിനി അദ്ധ്യക്ഷത വഹിക്കും. ഡോ.ബീന സുരേഷ് മുഖ്യപ്രഭാഷണം നടത്തും.