കോട്ടയം : ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന ലാബിന് ഉടൻ ഡ്രൈവറെത്തും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആലപ്പുഴ അസി.കമ്മിഷണർ ഓഫീസിലെ വി.പി.ശിവൻകുട്ടിയെ നിയമിക്കാൻ കഴിഞ്ഞദിവസം ഭക്ഷ്യ സുരക്ഷാ കമ്മിഷണർ ഉത്തരവിട്ടു. സഞ്ചരിക്കുന്ന ലാബിന് ഡ്രൈവർ ഇല്ലാത്തതിനാൽ രണ്ട് മാസമായി ഓടുന്നില്ലെന്ന കേരളകൗമുദി വാർത്തയെ തുടർന്നാണ് നടപടി. ഓടാതെ കിടന്ന് വാഹനത്തിന്റെ ബാറ്ററി കേടായിരുന്നു. ഡ്രൈവർ വരുന്നതിന്റെ ഭാഗമായി ബാറ്ററി കഴിഞ്ഞ ദിവസം ചാർജ് ചെയ്തു. കേബിളുകൾ എലി കരണ്ടിട്ടുണ്ടോയെന്നതടക്കമുള്ള പരിശോധനകൾ നടത്തി വേണം ഇനി വണ്ടി നിരത്തിലിറക്കാൻ. ഇതോടെ ഓണക്കാലത്ത് വിവിധ പ്രദേശങ്ങളിലെത്തി ഉത്പന്നങ്ങൾ പരിശോധനിക്കാൻ വകുപ്പിനാകും.