പായിപ്പാട് : ഗ്രാമീണറോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, ജൽജീവൻ പദ്ധതിക്കായി കുഴിച്ച റോഡുകൾ അടിയന്തരമായി പുനർനിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് പായിപ്പാട് മണ്ഡലം കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധം നടത്തി. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി. സി.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജെയിംസ് വേഷ്ണാൽ, പി. എച്ച്, നാസർ, ആന്റണി കുന്നുംപുറം, സിംസൺ വേഷ്ണാൽ, കെ.എ ജോസഫ്, അഡ്വ.ഡെന്നിസ് ജോസഫ് എന്നിവർ പങ്കെടുത്തു.