പാമ്പാടി: എസ്.എൻ.ഡി.പി യോഗം 265ാം നമ്പർ പാമ്പാടി ശാഖയിലെ ശ്രീനാരായണ തീർത്ഥർ സ്വാമി കുടുംബയോഗത്തിന്റെ 13ാമത് വാർഷിക പൊതുയോഗം പി.ഡി പ്രകാശ് പാതേപ്പറമ്പിൽ ഭവനത്തിൽ നടന്നു. ശാഖാ പ്രസിഡന്റ് കെ.എൻ ഷാജിമോൻ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി കെ.എൻ രാജൻ അദ്ധ്യക്ഷത വഹിച്ചു. ശിവദർശന ദേവസ്വം പ്രസിഡന്റ് സി.കെ തങ്കപ്പൻ ശാന്തി വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. ശിവദർശന ദേവസ്വം സെക്രട്ടറി ഓമന തുളസീദാസ് കലാകായിക മത്സരവിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. പി.എൻ ദേവരാജൻ, ദിലീപ് പാറയ്ക്കൽ, കെ.എൻ സുരേഷ്, ശോഭന സുധാകരൻ, ഷിനിജ ബൈജു, അതുൽ പ്രസാദ്, ആവണി എന്നിവർ പങ്കെടുത്തു. കുടുംബയോഗം കൺവീനർ എം.കെ രവിക്കുട്ടൻ സ്വാഗതവും ജോയിന്റ് കൺവീനർ സ്മിത ഉല്ലാസ് നന്ദിയും പറഞ്ഞു.