ആർപ്പൂക്കര : ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് കൃഷി ഭവനിൽ കർഷക ദിനം സംഘടിപ്പിച്ചു. കൃഷിഭവൻ ഹാളിൽ നടന്ന യോഗം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട മികച്ച കർഷകരെ മന്ത്രി ആദരിച്ചു. ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ ഹരികുട്ടൻ, ജസ്റ്റിൻ ജോസഫ്, ടി.എം ഷിബുകുമാർ, ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, കാർഷിക വികസന സമിതിയംഗങ്ങൾ എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ ശിഖ രാജു സ്വാഗതവും, സി.എൻ ലേഖ നന്ദിയും പറഞ്ഞു.