കാഞ്ഞിരപള്ളി : നഗരത്തോട് ചേർന്നുള്ള കെ. എം. എ. ജംഗ്ഷൻ, പാറക്കടവ് മസ്ജിദ് ജംഗ്ഷൻ എന്നിവിടങ്ങളിൽ അനുവദിച്ച മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കൽ തുടങ്ങി. കെ. എം. എ ജംഗ് ഷനിൽ ജില്ലാ പഞ്ചായത്ത് അംഗം ജെസി ഷാജനും പാറക്കടവ് മസ്ജിദ് ജംഗ്ഷനിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കകുഴിയുമാണ് ലൈറ്റുകൾ അനുവദിച്ചത്. വികസന സമിതി ചെയർമാൻ ഇക്ബാൽ ഇല്ലത്തു പറമ്പിൽ ഇത് സംബന്ധിച്ച് നിവേദനം നൽകിയിരുന്നു.