വടവാതൂർ: താഴത്തടത്ത് ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവം 20ന് കൊടിയേറി 25ന് ആറാട്ടോടെ സമാപിക്കും. 20ന് രാവിലെ 10.30ന് കൊടിമരഘോഷയാത്ര, വൈകിട്ട് 7.30ന് തന്ത്രി താഴ്മൺമഠം കണ്ഠരര് മോഹനരരുടെ കാർമ്മികത്വത്തിൽ ഉത്സവം കൊടിയേറും. 8.30ന് പൊതിയിൽ നാരായണ ചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്. 21ന് വൈകിട്ട് 7ന് അപൂർവ്വരാഗാസ് സ്‌കൂൾ ഒഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ. 22ന് വൈകിട്ട് 7ന് ഗോവിന്ദം തിരുവാതിരകളി സംഘം അവതരിപ്പിക്കുന്ന തിരുവാതിര . 23ന് വൈകിട്ട് 7ന് വടവാതൂർ ത്രൈലോക്യാനന്ദജി ബാലഗോകുലം അവതരിവാക്കുന്ന കലാസന്ധ്യ. 24ന് രാവിലെ 10ന് ഉത്സവബലി, ഉച്ചക്ക് 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30ന് മണർകാട് ക്ഷേത്ര സംരക്ഷണസമിതി അവതരിപ്പിക്കുന്ന ഭജനാഭൃതം, 9.30ന് പള്ളിനായാട്ട്, 25ന് വൈകിട്ട് 4.30ന് ആറാട്ട് പുറപ്പാട്, 7.30ന് കരോക്കെ ഗാനമേള, 8ന് ആറാട്ട്, ആറാട്ട് സദ്യ, 9.30ന് ആറാട്ട് വരവേൽപ്പ്, 12.30ന് കൊടിയിറക്ക് എന്നിവയാണ് പ്രധാന പരിപാടി.