പനമറ്റം: പുനരുദ്ധാരണം നടത്തുന്ന പനമറ്റം ഭഗവതിക്ഷേത്രത്തിൽ സ്വർണ താഴികക്കുടങ്ങൾ സമർപ്പിച്ചു. ഭഗവതിയുടെയും പാർവതീപരമേശ്വരന്മാരുടെയും ശ്രീകോവിലുകൾക്ക് മുകളിലാണ് ഇവ സ്ഥാപിക്കുന്നത്. ഇരു നമസ്‌കാരമണ്ഡപങ്ങളുടെയും മുകളിൽ സ്ഥാപിക്കാനുള്ള ചെമ്പ് താഴികക്കുടങ്ങളും സമർപ്പിച്ചു. ദേവസ്വം മാനേജർ എം.ആർ.സരീഷ്‌കുമാർ, സെക്രട്ടറി ബിനു ബി.നായർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. മേൽശാന്തി പുന്നശ്ശേരി ഇല്ലം വിനോദ് എൻ.നമ്പൂതിരിയുടെ നേതൃത്വത്തിൽ സമർപ്പണഘോഷയാത്രയിൽ നിരവധി ഭക്തർ പങ്കെടുത്തു.