തിരുവാർപ്പ്: തിരുവാർപ്പ് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷകദിനാചരണം സംഘടിപ്പിച്ചു. കർഷകരെയും കർഷക തൊഴിലാളിയെയും ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷ് ഒ.എസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ.വി ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ സജിമോൻ, വികസനകാര്യ സ്റ്റാൻഡിoഗ് കമ്മറ്റി ചെയർമാൻ സി.റ്റി രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെസി നൈനാൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുരളീകൃഷ്ണൻ കെ.സി, റേച്ചൽ ജേക്കബ്, ബുഷ്റ തൽഹത്ത്, ഹസീദ ടീച്ചർ, സുമേഷ് കുമാർ കെ.എ, കെ.ബി ശിവദാസ്, എസ്.ബി.ഐ ബ്രാഞ്ച് മാനേജർ അനീഷ് കരുണാകരൻ, കൃഷി ഓഫീസർ നസിയ സത്താർ തുടങ്ങിയവർ സംസാരിച്ചു.