പ്രവിത്താനം: ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വേറിട്ട മുന്നേറ്റം നടത്തുന്ന പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ പ്രവർത്തനം മാതൃകാപരമെന്ന് ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് പറഞ്ഞു. സ്‌കൂളിലെ വിദ്യാർത്ഥികളുടെ ഭവനങ്ങളെ നവംബർ ഒന്ന് കേരളപ്പിറവിദിനത്തിൽ സമ്പൂർണ്ണ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലഹരി വിരുദ്ധ പ്രോജക്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവിത്താനം ഫൊറോന പള്ളി അസി.വികാരി ഫാ.ആന്റണി കൊല്ലിയിൽ അദ്ധ്യക്ഷനായിരുന്നു. പാലാ അഡാർട്ട് ഡയറക്ടർ ഫാ.ജെയിംസ് പൊരുന്നോലിൽ മുഖ്യപ്രഭാഷണം നടത്തി. അസി.എക്‌സൈസ് ഇൻസ്‌പെക്ടർ അനീഷ് കുമാർ കെ.വി, ഫെഡറൽ ബാങ്ക് കൊല്ലപ്പള്ളി ബ്രാഞ്ച് മാനേജർ ബബിത ബാബു, സ്‌കൂൾ പ്രിൻസിപ്പൽ ജിജി ജേക്കബ്, ഹെഡ്മാസ്റ്റർ ജിനു ജെ വല്ലനാട്ട്, എൽ.പി സ്‌കൂൾ ഹെഡ്മാസ്റ്റർ ബാബു ജോസഫ്, പി.ടി.എ പ്രസിഡന്റ് ജോബി ജോസഫ്, എം.പി.ടി.എ പ്രസിഡന്റ് സോനാ ഷാജി, പ്രൊജക്ട് കോ ഓർഡിനേറ്റർ ജോജിമോൻ ജോസ്, ലഹരി വിരുദ്ധക്ലബ് കോ ഓർഡിനേറ്റർമാരായ ലീന സെബാസ്റ്റ്യൻ, എലിസബത്ത് മാത്യു എന്നിവർ പ്രസംഗിച്ചു.