മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം ചിറ്റടി 5051ാം നമ്പർ ശാഖയിൽ വാർഷിക പൊതുയോഗവും ഭരണസമതി തെരെഞ്ഞെടുപ്പും നടന്നു. ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴിയുടെ അദ്ധ്യക്ഷതയിൽ യൂണിയൻ സെക്രട്ടറി പി.ജീരാജ് ഉദ്ഘാടനം നിർവഹിച്ചു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ ഡോ.പി.അനിയൻ സംസാരിച്ചു. ശാഖാ ഭാരവാഹികളായി ലതീഷ്. എൻ.വി (പ്രസിഡൻ്റ്), സുനിൽ റ്റി.ആർ (വൈസ് പ്രസിഡൻ്റ്), കെ.കെ. സത്യവാൻ (സെക്രട്ടറി), സുരേഷ് കരിക്കട്ട് (യൂണിയൻ കമ്മറ്റി അംഗം), ഭാസ്ക്കരൻ തോട്ടംചിറ, രതീഷ് മങ്ങാട്ട്, ഷിജി പാലത്തിനാൽ, ഷിജു നരിവേലിൽ,വിഷ്ണു രാജു, വിനോജ്, രാജു അടുമ്പിൻകാട്ടിൽ (കമ്മറ്റി അംഗങ്ങൾ) പ്രവീൺകുമാർ, ഒ.കെ ചിദംബരൻ , ഷീല നേസയ്യൻ (പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.