കോട്ടയം: കേരളാ കോൺഗ്രസ് എമ്മിന് എസ്.എൻ.ഡി.പി യോഗവുമായി കെ.എം മാണിയുടെ കാലംമുതൽ നല്ല ബന്ധമാണുള്ളതെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പറഞ്ഞു. മുരുകൻമലയിൽ 25 ഏക്കറോളം സ്ഥലം എസ്.എൻ.ഡി.പി യോഗത്തിന് നൽകിയത് കെ.എം മാണിയായിരുന്നു. എസ്.എൻ.ഡി.പി യോഗത്തിന് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ പാർട്ടി നേതൃത്വം ഇടപെട്ട് പരിഹരിക്കുമെന്നും എം.എൽ.എ പറഞ്ഞു