കുമരകം : കേരളത്തിലെ ഗ്രാമജീവിതത്തിന്റെ സൗന്ദര്യവും പരമ്പരാഗതവും നേരിട്ട് അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി ഓണത്തോട് അനുബന്ധിച്ച് പ്രത്യേക പാക്കേജുകൾ അവതരിപ്പിക്കും. കയർ നിർമ്മാണം, തെങ്ങുകയറ്റം, ഓലമെടയൽ, തിരുവാതിരകളി, മീൻപിടിത്തം, ശിക്കാര ബോട്ടിൽ യാത്ര, കയാക്കിംഗ് തുടങ്ങി നിരവധി അനുഭവങ്ങൾ സന്ദർശകരെ കാത്തിരിക്കുന്നു. എല്ലാ പാക്കേജുകളിലും പരമ്പരാഗത കേരള ഓണസദ്യ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ ഉത്തരവാദിത്ത ടൂറിസം നാടൻ ഭക്ഷണശാല യൂണിറ്റുകൾ വീടുകളിൽ ഗ്രാമീണാന്തരീക്ഷത്തിൽ വിഭവസമൃദ്ധമായ ഓണസദ്യ നൽകാനും തയ്യാറായിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9633992977.