കുമരകം: ശ്രീകുമാരമംഗലം പബ്ലിക് സ്കൂൾ സീനിയർ സെക്കൻഡറിയിൽ കോട്ടയം റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ റോട്ടറി ഇൻറാക്ട് ക്ലബ് രൂപീകരിച്ചു. കോട്ടയം റോട്ടറി ക്ലബ് പ്രസിഡൻ്റ് ഹരീഷ് ഹരിഹരൻ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ്ബിൽ അംഗങ്ങളായ കുട്ടികളുടെ സ്ഥാനാരോഹണ ചടങ്ങും നടത്തി. റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ചെയർമാൻ ഷിബു വർഗീസ് കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് നയിച്ചു. റോട്ടറി ക്ലബ്ബ് സർവീസ് പ്രോജക്ട് ചെയർമാൻ സുനിൽകുമാർ പി.ജി, റവന്യൂ ഡിസ്ട്രിക്ട് ഡയറക്ടർ അൻവർ മുഹമ്മദ്, അസി. ഗവർണർ മാത്യു ഡോമിനിക്, റവന്യൂ ഡിസ്ട്രിക്ട് ചെയർമാൻ കണ്ണൻ എസ് പ്രസാദ്, ചാർട്ടർ പ്രസിഡൻ്റ് സിജോ ജോസ്, ഇൻട്രാക്ട് കോർഡിനേറ്റർ രോഹിത് ബൈജു എന്നിവർ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ അനീഷ് കെ ചെറിയാൻ, മാനേജർ എ കെ ജയപ്രകാശ്, പി.ടി.എ പ്രസിഡൻ്റ് സുബിൻ എം ബാബു, കോർഡിനേറ്റർ സബിത എസ്‌ സോമനാഥൻ, നിതീഷ് മൗലാന എന്നിവർ സംസാരിച്ചു.