പാലാ: എസ്.എൻ.ഡി.പി യോഗം 853ാം നമ്പർ തലനാട് ശാഖയുടെ വിശേഷാൽ പൊതുയോഗം ശാഖാ ഹാളിൽ ചേർന്നു. പ്രസിഡന്റ് സോളി ഷാജി അധ്യക്ഷത വഹിച്ചു.

ശാഖയുടെ കീഴിലുള്ള ശ്രീജ്ഞാനേശ്വര മഹാദേവ ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശം ഒക്ടോബർ 14 മുതൽ 22 വരെ സഹസ്ര കലശത്തോടെ നടത്താൻ യോഗം തീരുമാനിച്ചു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് അഡ്വ. പി.എസ് സുനിൽ, പി.ആർ. കുമാരൻ, അംബികാ ശശിധരൻ എന്നിവരെ രക്ഷാധികാരികളാക്കി 101 അംഗ കമ്മറ്റി രൂപീകരിച്ചു.

പി.വി.തുളസീധരൻ (ചെയർമാൻ) പി.എസ്.വിനോദ് (കൺവീനർ) രമണി ബാലൻ, എ.ആർ.ലെനിൻ മോൻ, ഷാജി കുന്നിൽ (വൈസ് ചെയർമാൻമാർ), കെ.ആർ.സജി, രാജേഷ് റ്റി.എം, ജിനു പുളിയ്ക്കത്തൊട്ടി എന്നിവരടങ്ങുന്നതാണ് കമ്മറ്റി. ഗുരുദേവ ജയന്തി ഘോഷയാത്രയോടെ നടത്താനും തീരുമാനമായി.