kumrkm
എ.ബി.എം ഗവ.യു.പി സ്‌കൂളിൽ കർഷക ദിനാചരണം കുമരകം കൃഷി വിജ്ഞാൻ കേന്ദ്രം സീനിയർ സയന്റിസ്റ്റ് ഡോ.ജി.ജയലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു.

കുമരകം: എ.ബി.എം ഗവ.യു.പി സ്‌കൂളിൽ കർഷക ദിനാചരണം നടന്നു. കുമരകം കൃഷി വിജ്ഞാൻ കേന്ദ്രം സീനിയർ സയന്റിസ്റ്റ് ഡോ.ജി.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ മനോജ് വി.പോൾ അദ്ധ്യക്ഷത വഹിച്ചു. അഞ്ച് കർഷകരെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്‌കൂളിൽ ആരംഭിക്കുന്ന പച്ചക്കറി കൃഷിക്ക് ആവശ്യമായ തൈകൾ കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ നിന്നും നൽകി. കെ.വി മുരളി, ജനാർദ്ദൻ, സി.ഡി ശശി, ഷാജി പുളിമൂട്ടിൽ, ഷിജു ജോൺ, എന്നിവർ കൃഷി അനുഭവങ്ങൾ പങ്കുവെച്ചു. പി.ടി.എ പ്രസിഡന്റ് വിനീത്, അദ്ധ്യാപകരായ കെ.എൽ സിസിലി, കെ.ആർ സുരഭി, ഡാരിസ് ജോസഫ്, എം.മഞ്ജുഷ എന്നിവർ പങ്കെടുത്തു.