തലപ്പലം: നാടിന്റെ നട്ടെല്ലായ കർഷകരെ പ്രോത്സാഹിപ്പിക്കാനും കൃഷിയെ സംരക്ഷിക്കാനും എല്ലാവർക്കും കടമയുണ്ടെന്ന് മാണി സി. കാപ്പൻ എം.എൽ.എ പറഞ്ഞു. തലപ്പുലം ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, കാർഷിക വികസനസമിതി, സഹകരണ ബാങ്ക്, എസ്.ബി., മീനച്ചിൽ ഈസ്റ്റ് ബാങ്ക്, കേരളാ ഗ്രാമീൺ ബാങ്ക്, കെ.വി.വി.ഇ.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ കർഷിക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മേഴ്സി മാത്യു, ആർ.ശ്രീകല ,ജെറ്റോ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.