കോട്ടയം: കുടയംപടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത സാഹിത്യകാരൻ ഔസേഫ് ചിറ്റക്കാടിന്റെ അരയാൽദൈവവും ഏഴു ദൂതന്മാരും എന്ന ചരിത്ര പുസ്തകത്തിന്റെ ചർച്ച സംഘടിപ്പിച്ചു. ശാസ്ത്ര സാഹിത്യ പരിഷത് മുൻ സംസ്ഥാന സെക്രട്ടറി ജോജി കൂട്ടുമ്മേൽ പുസ്തകം പരിചയപ്പെടുത്തി ഉദ്ഘാടനം നിർവഹിച്ചു. പി. പ്രസാദ്, റിജേഷ് ബാബു, പി.ഡി സുരേഷ് .ഗോപാലകൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഗ്രന്ഥകാരൻ ഔസേഫ് ചിറ്റക്കാട് മറുപടി പറഞ്ഞു . കവിയരങ്ങ് ബിജു കാവനാട് ഉദ്ഘാടനം ചെയ്തു. കുടമാളൂർ പ്രസാദ്, അയ്മനം സുധാകരൻ, രാധാമ്മ പുരുഷൻ പാണ്ഡവം, ഔസേഫ് ചിറ്റക്കാട്,സി.ടി ജോസ് മര്യാത്തുരുത്ത് എന്നിവർ കവിതകൾ അവതരിപ്പിച്ചു. ചടങ്ങിൽ കെ.കെ ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി പ്രസന്നകുമാർ, പി.ജി രാജേന്ദ്രൻ, എം.ബി ജയപ്രകാശ്,ഷൈല ശശി എന്നിവർ നേതൃത്വം നൽകി. കെ കെ അനിൽകുമാർ സ്വാഗതവും സി.ടി ജോസ് നന്ദിയും പറഞ്ഞു.