karshakadinam

വാഴൂർ : വാഴൂർ ഗ്രാമപഞ്ചായത്ത്,കൃഷിഭവൻ,വാഴൂർ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക്,വാഴൂർ സ്വാശ്രയ കർഷക വിപണി, കൊടുങ്ങൂർ ക്ഷീരോത്പാദക സഹകരണ സംഘം, കാർഷിക വികസന സമിതി എന്നിവർ ചേർന്ന് കർഷകദിനാചരണം നടത്തി. ഗവ.ചീഫ്. വിപ്പ്‌ ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലിൽ അദ്ധ്യക്ഷനായി. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി മുഖ്യപ്രഭാഷണവും, കൃഷി അസി.ഡയറക്ടർ സിമി ഇബ്രാഹിം പദ്ധതി വിശദീകരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ.എസ്.പിള്ള, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.സേതുലക്ഷ്മി,രഞ്ജിനി ബേബി, ജിജി ജോസഫ് നടുവത്താനി, ശ്രീകാന്ത് പി.തങ്കച്ചൻ, പി.ജെ.ശോശമ്മ, അഡ്വ. ബെജു കെ ചെറിയാൻ,കൃഷ്ണൻകുട്ടി ചെട്ടിയാർ,എസ്.സബീർ എന്നിവർ സംസാരിച്ചു. അസി.കൃഷി ഓഫീസർ ഇ.പി സജുകുമാർ സ്വാഗതം പറഞ്ഞു.