പൊൻകുന്നം:ചിറക്കടവ് ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ പതിനാറാം നമ്പർ അങ്കണവാടിയ്ക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ
നിർമ്മാണോദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബി.രവീന്ദ്രൻ നായർ,മിനി സേതുനാഥ്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആന്റണി മാർട്ടിൻ ജോസഫ്,വാർഡ് മെമ്പർ കെ.ജി. രാജേഷ്, പഞ്ചായത്തംഗങ്ങളായ എം.ജി.വിനോദ്, അമ്പിളി ശിവദാസ്, എസ്.ഇന്ദുകല, കെ.ടി.സുരേഷ്, ടി.എസ്.ബൈജു, ഗോപി താവൂർ, കെ.ജി.സുശീലൻ നായർ എന്നിവർ സംസാരിച്ചു.