വടവാതൂർ : ബാലഗോകുലത്തിന്റെ സുവർണ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വടവാതൂർ ത്രൈലോക്യാനന്ദജി ബാലഗോകുലം സംഘടിപ്പിച്ച കൗസല്യ വന്ദനത്തിൽ 50 അമ്മമാരെ ആദരിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യ രക്ഷാധികാരി കെ.പി. ശശികല ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ബാല സംസ്‌കാര കേന്ദ്രം സംസ്ഥാന സമിതി അംഗം ബി. അജിത്ത് കുമാർ അദ്ധ്യക്ഷനായി. പി.സി. ഗിരീഷ് കുമാർ,ദേവിക രാജ്, ബിനീഷ്. വി. എം, ശ്രീലക്ഷ്മി മനു എന്നിവർ സംസാരിച്ചു.