പാലാ: ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ മിനി സിവിൽ സ്റ്റേഷനിൽ ഇന്ന് ഏകദിന ഓണം ഖാദി മേള നടത്തും. രാവിലെ 10.30 ന് മീനച്ചിൽ തഹസീൽദാർ ലിറ്റി മോൾ തോമസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഖാദി ബോർഡ് അംഗം കെ.എസ്.രമേഷ് ബാബു അദ്ധ്യക്ഷത വഹിക്കും. ഖാദി ബോർഡ് അംഗം സാജൻ തൊടുക മുഖ്യപ്രഭാഷണം നടത്തും. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു മനു ആദ്യ വില്പനയും, ളാലം ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസ്സമ്മ ബോസ് സമ്മാന കൂപ്പൺ ഉദ്ഘാടനവും നിർവഹിക്കും. ഖാദി തുണിത്തരങ്ങൾക്ക് 30% സർക്കാർ റിബേറ്റും സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവുമുണ്ട്.