കോട്ടയം: എല്ലാ സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കണമെന്നാവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ അദ്ധ്യാപകരും ജീവനക്കാരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. കളക്ട്രേറേറ്റിന് മുന്നിൽ എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ എസ് നായർ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് ബിനു എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ആർ അനിൽകുമാർ സ്വാഗതവും സെക്രട്ടറി ഷാജിമോൻ ജോർജ് നന്ദിയും പറഞ്ഞു. കോട്ടയം താലൂക്ക് ഓഫീസിനു മുന്നിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ടി.ഷാജി ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളിയിൽ ജില്ലാ വൈസ് പ്രസിഡന്റ് എസ്.അനൂപും ചങ്ങനാശേരിയിൽ കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം ഡോ. ഷേർലി ദിവന്നിയും മീനച്ചിലിൽ കെ.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.രാജ്കുമാറും വൈക്കത്ത് ജില്ലാ ജോ. സെക്രട്ടറി ടി.രാജേഷ് എന്നിവരും ഉദ്ഘാടനം ചെയ്തു.