ചങ്ങനാശേരി : ജില്ലാ സഹകരണ ആശുപത്രി സംഘം (ഡി.സി.എച്ച്) നേതൃത്വത്തിൽ ചങ്ങനാശേരിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോറും, ലാബോറട്ടറിയും മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു.

ചങ്ങനാശേരി ഹെഡ് പോസ്റ്റോഫീസിന് എതിർവശത്തുള്ള നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സിലാണ് പ്രവർത്തനം. എല്ലാ ലാബ് പരിശോധനകളും കുറഞ്ഞ നിരക്കിൽ ലഭിക്കും. സീനിയർ സിറ്റിസസൺസിന് 10 ശതമാനം ഡിസ്‌ക്കൗണ്ടുമുണ്ട്.
ചടങ്ങിൽ ഡി.സി.എച്ച് പ്രസിഡന്റ് സി.ജെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ കൃഷ്ണകുമാരി രാജശേഖരൻ, കാപ്‌കോസ് ചെയർമാൻ കെ.എം രാധാകൃഷ്ണൻ, ഡി.സി.എച്ച് വൈസ് പ്രസിഡന്റ് കെ.എൻ വേണുഗോപാൽ, കെ.സി ജോസഫ്, പ്രൊഫ. എം.ടി ജോസഫ്, കെ.ഡി സുഗതൻ, ഡോ. പി.കെ പത്മകുമാർ, അഡ്വ.ജോസഫ് ഫിലിപ്പ്, ഡയറക്ടർ ബോർഡ് മെമ്പർമാരായ എം.കെ പ്രഭാകരൻ, പി.എൻ ബിനു എന്നിവർ പ്രസംഗിച്ചു.