കുറുപ്പന്തറ : ശോച്യാവസ്ഥയിലായിരുന്ന കുറുപ്പന്തറ കടവ് റോഡ് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് ജോലികൾ. ഇതുവരെയുണ്ടായിരുന്ന ചെറിയ ഇന്റർലോക്ക് കട്ടകൾ നീക്കം ചെയ്ത് വലിയ കട്ടകളാണ് നിരത്തുന്നത്. റോഡിൽ കട്ടനിരത്തിയശേഷം റോഡ് സുരക്ഷിതമാക്കുന്നതിനാണ് നടപടി സ്വീകരിച്ചിട്ടുള്ളത് എന്ന് മോൻസ് ജോസഫ് എം.എൽ.എ വ്യക്തമാക്കി. കുറുപ്പന്തറ റെയിൽവേ ഗേറ്റിന് സമീപത്തായി രൂപപ്പെട്ടിരിക്കുന്ന കുഴികളും വെള്ളക്കെട്ട് മൂലമുള്ള അപകടാവസ്ഥയും പരിഹരിക്കാനും നടപടി സ്വീകരിക്കും. താത്കാലികമായി നടപ്പാക്കാവുന്ന പരിഹാര നടപടികൾ ഉടനാരംഭിക്കും.