ചിറക്കടവ്: ഗ്രാമദീപം വായനശാലയെ സംസ്ഥാനസർക്കാരിന്റെ 'മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ലൈബ്രറി കൗൺസിലിന്റെ പദ്ധതിയിൽ ഹരിതഗ്രന്ഥശാലയായി പ്രഖ്യാപിച്ചു. ഗ്രന്ഥശാലകളെ ഹരിതാഭമാക്കുക,മാലിന്യമുക്ത ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തുക, ഗ്രന്ഥശാലാപ്രവർത്തകരുടെ വീടുകൾ മാതൃകാ ശുചിത്വ ഭവനങ്ങളാക്കുക, പ്രദേശത്തെ ഹരിതപ്രവർത്തനങ്ങൾ ഏറ്റെടുക്കുക എന്നിവയാണ് പദ്ധതിയിലൂടെ നടത്തുന്നത്. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എസ്.സന്ദീപ്ലാൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി.പി.രവീന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. മിനി സേതുനാഥ്, കെ.ടി.സുരേഷ്, ബി.സുജാത എന്നിവർ പ്രസംഗിച്ചു.