വൈക്കം: വടക്കേനട പടിഞ്ഞാ​റ്റുംചേരി വടക്കേമുറി 1880ാം നമ്പർ വി.കെ. വേലപ്പൻ മെമ്മോറിയൽ എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും, എൻഡോവ്‌മെന്റ് വിതരണവും, കുടുംബമേളയും നടത്തി. കരയോഗം പ്രസിഡന്റ് കെ.പി.രവികുമാർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.ജി.എം നായർ യോഗം ഉദ്ഘാടനം ചെയ്തു. എൻഡോവ്‌മെന്റ് സ്‌കോളർഷിപ്പ്, വിദ്യാഭ്യാസ സഹായം, ചികിൽസാ സഹായം എന്നിവയുടെ വിതരണം നടത്തി. യൂണിയൻ സെക്രട്ടറി അഖിൽ.ആർ.നായർ, അഡീഷ്ണൽ. ഇൻസ്‌പെക്ടർ എസ്.മുരുകേശ്, കരയോഗം സെക്രട്ടറി സി.ശ്രീഹർഷൻ, ജോയിന്റ്സെക്രട്ടറി ശിവകുമാർ, ട്രഷറർ സുരേഷ് കുമാർ, യൂണിയൻ പ്രതിനിധി എൻ.ശശികുമാർ, മേഖല ചെയർമാൻ ബി.ജയകുമാർ, കൺവീനർ എസ്.യു. കൃഷ്ണകുമാർ, സുരേഷ് ബാബു, പ്രതിനിധി സഭാംഗം അനിൽകുമാർ, വനിതാ സമാജം പ്രസിഡന്റ് ലേഖ ശ്രീകുമാർ, സെക്രട്ടറി ഗിരിജ.എസ്.നായർ, ട്രഷറർ അനിതാ ഹർഷൻ, എം.എസ്.മധു എന്നിവർ പ്രസംഗിച്ചു.