ചങ്ങനാശേരി : ചങ്ങനാശേരി റോട്ടറി ക്ലബിന്റെ സ്ഥാനാരോഹണ ചടങ്ങിന്റെയും ക്ഷേമ പദ്ധതികളുടെയും ഉദ്ഘാടനം അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ബിനു പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. സംഗീത വിജയന് ബിസിനസ് ഐക്കൺ അവാർഡ് നൽകി ആദരിച്ചു. റോട്ടറി അസിസ്റ്റന്റ് ഗവർണർ കെ.ജെ ലൂയിസ് മുഖ്യപ്രഭാഷണം നടത്തി. മുൻ ഗവർണർ സ്‌കറിയാ ജോസ് കാട്ടൂർ,സെക്രട്ടറി നന്ദനം ഉണ്ണികൃഷ്ണൻ , ആഷിലി ജേക്കബ്, ബിജു നെടിയകാലാപ്പറമ്പിൽ , അനൂപ് കുമാർ,കെ വി ജോസഫ്, മനോജ് വർഗീസ്,കണ്ണൻ. എസ്.പ്രസാദ് എന്നിവർ പങ്കെടുത്തു.