ചങ്ങനാശേരി: കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കർഷക ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി ബേബിച്ചൻ മറ്റത്തിൽ പറഞ്ഞു. ചങ്ങനാശേരി ടൗൺ കൃഷിഭവന് മുമ്പിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷക കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡന്റ് ബേബിച്ചൻ പുത്തൻപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് ജില്ല പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് പാപ്പച്ചൻ നേര്യം പറമ്പിൽ കെ.പി മാത്യു കടന്തോട്, രാജു കരിങ്ങണാം മറ്റം, ജോൺസൺ കൊച്ചുതറ, തങ്കച്ചൻ തൈക്കളം, അപ്പിച്ചൻ എഴുത്തു പള്ളിക്കൽ എന്നിവർ പങ്കെടുത്തു.