senior-citizen

കോട്ടയം : സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ ജില്ലാസമ്മേളനം കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയും, ജില്ലാ സെക്രട്ടറിയുമായ കെ.എം രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.സി.എഫ്.ഡബ്ല്യു.എ ജില്ലാ പ്രസിഡന്റ് ടി.വി മോഹനൻകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണന് സ്വീകരണവും നൽകി. എസ്.സി.എഫ്.ഡബ്ല്യു.എ സംസ്ഥാന ജനറൽ സെക്രട്ടറി അമരവിള രാമകൃഷണൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ കാട്ടാക്കട രാമചന്ദ്രൻ, കെ.എസ് ഗോപിനാഥൻ നായർ, തോമസ് പോത്തൻ, വാസുദേവൻ നായർ, വനിത വിഭാഗം നേതാവ് പി.ജി തങ്കമ്മ, പി.സി മോഹനൻ, പി.ജി പരമേശ്വരൻപിള്ള എന്നിവർ പങ്കെടുത്തു.