lisamma

തലയോലപ്പറമ്പ് : വൈക്കം മുഹമ്മദ് ബഷീർ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച കാർഷിക വിപണന പ്രദർശന മേള 'പൊലി 2025' ശ്രദ്ധേയമായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് പി.പി. കലേശൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ജോസ് വേലിക്കകം കർഷക സംഘം പ്രസിഡന്റ് പീ​റ്ററിന് ആദ്യവില്പന നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ സജിനി സെബാസ്​റ്റ്യൻ, ഹെഡ്മാസ്​റ്റർ രഞ്ജിത്ത്, സീനിയർ അസിസ്​റ്റന്റ് ടി.രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ തയ്യാറാക്കിയ നാടൻ പലഹാരങ്ങൾ, വിവിധയിനം വിത്തുകൾ, പച്ചക്കറി തൈകൾ, കാർഷിക ഉപകരണങ്ങൾ എന്നിവയുടെ വില്പനയും പ്രദർശനവും നടന്നു.